|    Sep 26 Wed, 2018 8:07 am
FLASH NEWS
Home   >  News now   >  

വെള്ളിയിലൊതുങ്ങി വനിതാഹോക്കി

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: 1998ന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യക്ക് സ്വര്‍ണം നേടി പ്രവേശനം അവിസ്മരണീയമാക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു കരുത്തരായ ജപ്പാനോട് 1-2ന്റെ പരാജയം മാത്രം.
ഹോക്കി ആദ്യമായുള്‍പ്പെടുത്തിയ 1982ലെ ഡല്‍ഹി ഗെയിംസില്‍ ഇന്ത്യന്‍ ടീം നേടിയ സ്വര്‍ണനേട്ടത്തിനൊപ്പം രണ്ടാമതൊന്ന് ചേര്‍ക്കാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. മല്‍സരത്തിന്റെ 11ാം മിനിറ്റില്‍ ജപ്പാന്റെ ഷിമൂസി മിനാമിയിലൂടെ 0-1ന് പിറകില്‍ നിന്ന ഇന്ത്യക്ക് 35ാം മിനിറ്റില്‍ നേഹ ഗോയല്‍ 1-1ന്റെ സമനില നല്‍കി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ 44ാം മിനിറ്റില്‍ മോട്ടോമി കവാമുറ ജപ്പാന്റെ വിജയഗോള്‍ നേടുകയായിരുന്നു. എങ്കിലും കഴിഞ്ഞ തവണ നേടിയ വെങ്കലത്തിന്റെ തിളക്കം കൂട്ടി വെള്ളിയിലാക്കിയാണ് ഇന്ത്യന്‍ വനിതാ ടീം നാട്ടിലേക്ക് മടങ്ങുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss