|    Aug 19 Sun, 2018 6:04 am
FLASH NEWS
Home   >  Sports  >  Cricket  >  

തകര്‍ത്തടിച്ച് ഇന്ത്യ; തകര്‍ന്നടിഞ്ഞ് ലങ്ക

Published : 10th August 2018 | Posted By: jaleel mv


കൊളംബോ:ശ്രീലങ്കക്കെതിരേ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് പരമ്പര. ഇന്നലെ നടന്ന അവസാനമല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ 8 വിക്കറ്റിനു തോല്‍പിച്ചാണ് 5 മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-2ന് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒമ്പത് വിക്കറ്റിന് 212 റണ്‍സില്‍ ഒതുക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 214 റണ്‍സെടുത്ത് വിജയം കണ്ടു. മല്‍സരത്തില്‍ ഇന്ത്യന്‍ താരം യശസ്വി ജെയ്‌സ്വല്‍ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ നിരക്ക് ഒരവസരത്തിലും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ മേല്‍ക്കോയ്മ നേടാനായില്ല. നായന്‍ കുശാല്‍ പെരേര ഉള്‍പ്പടെയുള്ളവര്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടു. മല്‍സരത്തില്‍ കെഎന്‍എം ഫെര്‍ണാണ്ടോ 95 റണ്‍സും എംഎന്‍കെ ഫെര്‍ണാണ്ടോ 56 റണ്‍സും നേടി. രണ്ടാം ബാറ്റിങിനിങ്ങിയ ഇന്ത്യ ഗംഭീരമായാണ് മല്‍സരം ആരംഭിച്ചത്. ഓപണര്‍മാരായ ദേവ്ദത്ത് പടിക്കലും യശ്വസ്വി ജെയ്‌സലും തികഞ്ഞ ആധിപത്യത്തോടെ മല്‍സരം വരുതിയിലാക്കി. മികച്ച കൂട്ടുകെട്ടു പുറത്തെടുത്ത ഇന്ത്യന്‍ ഓപണിങ് നിരയില്‍ സ്‌കോര്‍ 71ല്‍ നില്‍ക്കുമ്പോള്‍ 38 റണ്‍സ് നേടിയ ദേവ്ദത്തിനെ നഷ്ടപ്പെട്ടു. പിന്നീട് വന്ന പവന്‍ ഷായും ഭേദപ്പെട്ട പ്രകടനമാണ് ടീമിനായി കാഴ്ചവച്ചത്. ജെയ്‌സ്വലിനു മികച്ച പിന്തുണ നല്‍കിയ താരം 36 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്താണ് മടങ്ങിയത്. ഈ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയതൊഴിച്ചാല്‍ ശ്രീലങ്കന്‍ ബോളിങിന് കാര്യമായൊന്നും മല്‍സരത്തില്‍ ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റു നഷ്ടപ്പെടാതെ കളിച്ച ജെയ്‌സ്വല്‍ 114 റണ്‍സും നായകന്‍ ജൂയല്‍ 22 റണ്‍സും നേടി പുറത്താവാതെ നിന്നു. വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ജയം അക്കൗണ്ടിലാക്കിയ ഇന്ത്യന്‍ കൗമാര പട ത്രസിപ്പിക്കുന്ന പോരാട്ടത്തിലൂടെ പരമ്പരയും സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss