|    Dec 16 Sun, 2018 12:56 am
FLASH NEWS
Home   >  Sports  >  Football  >  

സാഫ് കപ്പ്: ഇന്ത്യന്‍ കുട്ടികള്‍ ഫൈനലില്‍

Published : 16th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ഇന്ത്യന്‍ യശസ്സ് കുതിച്ചുയരുന്നു. ഇന്ന് നടന്ന അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പില്‍ ഫൈനലിലെത്തിയാണ് ഇന്ത്യന്‍ കൗമാരപ്പട രാജ്യ മുദ്ര പതിപ്പിച്ചത്. സെമി ഫൈനലില്‍ നേപ്പാളിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. കളിയുടെ ആദ്യ പകുതിയില്‍ ലിന്‍ഡാ കോം ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചു. പക്ഷെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ക്ക് പറ്റിയ അബദ്ധം നേപ്പാളിന് സമനില നല്‍കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 59ാം മിനിറ്റില്‍ ലീഡെടുത്തു. ഒരു ലോങ് റേഞ്ചറിലൂടെ കത്രീന ദേവിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ ഡിഫന്‍ഡിങിനെ തകര്‍ത്ത് ഗോള്‍ കണ്ടെത്താന്‍ നേപ്പാളിന് കഴിയാതെ വന്നതോടെ ഇന്ത്യ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
ഗ്രൂപ്പില്‍ ആതിഥേയരായ ഭൂട്ടാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. ഭൂട്ടാനും ബംഗ്ലാദേശും തമ്മിലാണ് രണ്ടാം സെമി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss