|    Sep 26 Wed, 2018 2:20 am
FLASH NEWS
Home   >  Sports  >  Football  >  

സാഫ് കപ്പ്: വീണ്ടും യശ്ശസ്സുയര്‍ത്തി ഇന്ത്യന്‍ കുട്ടികള്‍, സെമിയില്‍ പ്രവേശിച്ചു

Published : 13th August 2018 | Posted By: jaleel mv


തിംഫു: ലോക ഫുട്‌ബോളില്‍ ഇന്ത്യന്‍ കുട്ടികളുടെ വീരഗാാഥ തുടരുന്നു. ഇത്തവണ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചാണ് അവര്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ആതിഥേയരായ ഭൂട്ടാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍ ഷില്‍കി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകള്‍ക്കും തോല്‍പിച്ചിരുന്നു. നേപാളും ബംഗ്ലാദേശും തമ്മിലുള്ള വിജയികളെയാകും സെമിയില്‍ ഇന്ത്യ നേരിടുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss