|    Oct 17 Wed, 2018 5:51 pm
FLASH NEWS
Home   >  Sports  >  Football  >  

ശ്രീലങ്കയെ 12 ഗോളില്‍ മുക്കി ഇന്ത്യന്‍ പെണ്‍പട

Published : 9th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: സാഫ് അണ്ടര്‍ 15 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മല്‍സരത്തില്‍ ശ്രീലങ്കയെ 12 ഗോളില്‍ മുക്കി ഇന്ത്യന്‍ പെണ്‍പട. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മല്‍സരത്തിലെ അവസാന മിനിറ്റിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.ക്യാപ്റ്റന്‍ ഷില്‍കി ദേവിയുടെ ഹാട്രിക് ഗോളാണ് ലങ്കന്‍ പെണ്‍പടയെ നാണം കെടുത്തിയത്. 1, 20, 44 മിനിറ്റുകളിലായിരുന്നു ഷില്‍കിയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ ആറു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ലിന്‍ഡ കോം (6), അവിക സിങ് (13, 58) സുനിത മുണ്ഡ (42, 79), ക്രിതിനി ദേവി (47), കിരണ്‍ (72), അഞ്ജു (87, 90). 13ന് ഭൂട്ടാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss