|    Nov 13 Tue, 2018 9:33 pm
FLASH NEWS
Home   >  Sports  >  Football  >  

ആവേശപ്പൂരം സപ്തംബര്‍ 29ന്

Published : 10th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ്‍ അടുത്ത മാസം തുടക്കമാകും. 29 നായിരിക്കും അഞ്ചാം എഡിഷന്‍ ഐഎസ്എല്ലിലെ ഉദ്ഘാടന മല്‍സരത്തിന് തിരി തെളിയുക. എന്നാല്‍ ടൂര്‍ണമെന്റിനിടയ്ക്ക് മൂന്ന് ഇടവേളകള്‍ ഉണ്ടാവും. മറ്റ് രാജ്യങ്ങളോട് ഇന്ത്യക്ക് സൗഹൃദ മല്‍സരങ്ങള്‍ കളിക്കേണ്ടതിനാലും ജനുവരിയില്‍ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യാകപ്പ് ടൂര്‍ണമെന്റ് ജനുവരിയില്‍ അരങ്ങേറുമനെന്നതിനാലുമാണ് ഇടവേള വച്ചിരിക്കുന്നത്.
ഇതില്‍ സൗഹൃദ മല്‍സരങ്ങള്‍ക്കിടയില്‍ നാലോ അഞ്ചോ ദിവസങ്ങളുടെ ഇടവേളയും എഎഫ്‌സി കപ്പിന്റെ സമയത്ത് ഒരു മാസം നീളുന്ന ഇടവേളയുമാകും ഉണ്ടാവുക. അതേസമയം, ഒക്ടോബര്‍ പകുതിയോടെ ഐലീഗിനും തുടക്കം കുറിക്കും.ഇതാദ്യമായാണ് ഐഎസ്എല്‍ സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നത്. ഇന്ത്യയില്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുകയായിരുന്നതിനാല്‍ കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ ഏറെ വൈകി നവംബറിലായിരുന്നു ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss