|    Nov 19 Mon, 2018 12:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ആര്‍എസ്എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 3rd November 2018 | Posted By: G.A.G

ജിദ്ദ : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരശക്തികളാണെന്ന് രാജ്യത്തു സമാധാനം ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറി കോയിസ്സന്‍ ബീരാന്‍ കുട്ടി. മക്കറോഡ് ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് മീറ്റിംഗ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനക്ക് അനുസൃതമായ ക്ഷേമ രാഷ്ട്രമല്ല ആര്‍ എസ് എസ് ലക്ഷ്യം കാണുന്ന രാജ്യം. സമാധാനപരമായ ഒരു സാമൂഹിക അന്തരീക്ഷം ഒരിക്കലും സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നില്ല. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ വച്ച് ഭരണഘടന പരസ്യമായി കത്തിച്ചുകൊണ്ട് അവരത് തെളിയിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി യുടെ കേന്ദ്ര മന്ത്രി രാജ്യത്തിന്റെ മഹത്തായ ഭരണഘടന മാറ്റി എഴുതണം എന്ന് പ്രസ്താവിക്കുകയുണ്ടായി.
രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ അകാരണമായി ജയിലിലകപ്പെട്ട നാട്ടില്‍ പരസ്യമായി ഭരണഘടനയെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹികള്‍ അരങ്ങുവാഴുന്ന വിരോധാഭാസത്തിന് രാജ്യം സാക്ഷിയാവുന്നു. സംഘപരിവാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദേശ ദ്രോഹങ്ങള്‍ക്കെതിരെ ഒന്നിക്കുക എന്നതാണ് സമകാലിക സാഹചര്യത്തില്‍ ജനതയുടെ പ്രധാന ഉത്തരവാദിത്വം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റ് മുജീബ് അഞ്ചച്ചവിടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റാഫി ചേളാരി, മുബഷിര്‍ കരുളായി, വൈസ് പ്രസിഡന്റ് അയൂബ്, ബ്രാഞ്ച്പ്രസിഡന്റുമാരായ അലി കിഴിശ്ശേരി, ഇര്‍ഷാദ്, നജ്മുദ്ധീന്‍ കൊല്ലം, എന്നിവര്‍ സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss