|    Nov 15 Thu, 2018 8:40 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ചരിത്രവെങ്കലം

Published : 28th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം ടീം ഇനത്തില്‍ ലോക മൂന്നാം നമ്പര്‍ ടീമായ ജപ്പാനെ അട്ടിമറിച്ച ഇന്ത്യക്ക് സെമിയില്‍ കാലിടറി. സെമിയില്‍ ലോക നാലാം നമ്പര്‍ ടീമായ കൊറിയയോട് 3-0ന് പരാജയപ്പെടാനായിരുന്നു വിധി. സിംഗിള്‍സില്‍ ഇന്ത്യക്ക്് വേണ്ടി ഇറങ്ങിയ അജന്ത ശരത് കമാലിനും സത്യന്‍ ജ്ഞാനശേഖരനും അമല്‍ അന്തോണി അര്‍പുതരാജിനും വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. സെമിയില്‍ പരാജയപ്പെട്ടെങ്കിലും വെങ്കലമെഡല്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചാണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കുന്നത്. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ ടേബിള്‍ ടെന്നിസില്‍ മെഡല്‍ സ്വന്തമാക്കുന്നത്.
നേരത്തേ നടന്ന ക്വാര്‍ട്ടറില്‍ ജപ്പാനെ 3-1 എന്ന മാര്‍ജിനിലാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെടുത്തിയത്. ജപ്പാനെതിരേ സിംഗിള്‍സില്‍ അജാന്ത ശരത് കമാല്‍, സത്യന്‍ ജ്ഞാനശേഖരന്‍ എന്നിവര്‍ വിജയിച്ചപ്പോള്‍ ഹര്‍മീത് ദേശായി പരാജയപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss