|    Nov 19 Mon, 2018 1:10 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബഹുജന മുന്നേറ്റത്തെ തകര്‍ക്കാനാവില്ല: അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 20th August 2018 | Posted By: G.A.G

 

അബഹ: സാമൂഹിക ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാനുള്ള നീക്കം വിലപ്പോവില്ല എന്ന് ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് ജനറല്‍ സെക്രെട്ടറി കോയിസ്സന്‍ ബീരാന്‍ പറഞ്ഞു.

 രാജ്യം എഴുപത്തിരണ്ടാം സ്വാതത്ര്യദിനം കൊണ്ടാടുന്ന ഈ അവസരത്തില്‍പോലും ഇന്ത്യയിലെ എണ്‍പത്തഞ്ചു ശതമാനം വരുന്ന പിന്നോക്ക അധഃകൃത വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം വളരെ വിദൂരമാണ്.
പതിനഞ്ചു ശതമാനം വരുന്ന സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ വിഭാഗത്തിന് അധികാരം അരക്കിട്ടുറപ്പിക്കുവാന്‍ ഇലക്ടോണിക് വോട്ടിങ് ഉപകാരണങ്ങളില്‍ കൃത്രിമം കാണിച്ച് ജനാധിപത്യ രീതിയിലുള്ള വോട്ടിങ് പ്രക്രിയയെ അട്ടിമറിക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശബ്ദിക്കേണ്ട സി പി എം പോലെയുള്ള പാര്‍ട്ടികള്‍ ബി ജെ പി യെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

മത നിരപേക്ഷികത പറഞ്ഞു അധികാരത്തില്‍ കേറിയ ഇടതുപക്ഷം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്സിന്റെ ചൊല്‍പ്പടിക്ക് കീഴിലായിരുന്നു. ആഭ്യന്തരവകുപ്പിന്റെ സമീപകാല ഇടപെടലുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഏതാനും ദിവസം മുന്‍പ് കാസര്‍ഗോഡ് ഉപ്പളയില്‍ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ധീക്കിന്റെ കൊലയാളികളെ തിരഞ്ഞ് ഒരു ആര്‍ എസ് എസ് കാര്യാലയത്തിലും നേതാക്കളിലും ബി ജെ പി ഓഫിസിലും എത്താത്ത കേരളാ പോലീസ് ഇതിനു മുന്‍പ് കോളേജ് സംഘട്ടനത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താനെന്ന പേരില്‍ കേരളത്തില്‍ അഴിഞ്ഞാട്ടം നാം കണ്ടതാണ്. മുഖ്യ പ്രഭാഷണത്തില്‍ കൊയിസ്സന്‍ ബീരാന്‍ കൂട്ടിച്ചേര്‍ത്തു.

നായര്‍ വിഭാഗം എന്‍ എസ് എസ്സിന്റെ പേരിലും ഈഴവര്‍ എസ് എന്‍ ഡി പി യുടെ പേരിലും ബ്രാഹ്മണ വിഭാഗങ്ങള്‍ നമ്പൂതിരി യോഗക്ഷേമാസമിതിയുടെ പേരിലും സംഘടിക്കുന്നതില്‍ അപകടം കാണാത്ത സി പി എം, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടയ്മകളെ വര്‍ഗീയ സംഘടനകളും ജാതീയ സംഘടനകളായി മായി അടയാളപ്പെടുത്തുകയാണെന്നു പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിച്ച സോഷ്യല്‍ ഫോറം അബഹ സ്‌റ്റേറ്റ് പ്രഡിഡന്റ് ഷറഫുദ്ധീന്‍ പഴേരി പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ ചോരയും നീരും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രതയോടെ നാം ശ്രദ്ദിക്കണമെന്ന് ആശംസ പ്രസംഗം നടത്തിയ അബഹ ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം പ്രസിഡണ്ട് കോയ ചേലേമ്പ്ര ഓര്‍മ്മിപ്പിച്ചു.

ഇല്യാസ് എടക്കുന്നം, ഇസ്മായില്‍ ഉളിയില്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സി സി ഡബ്ല്യൂ മെമ്പറും സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റുമായ ഹനീഫ് മഞ്ചേശ്വരം, ജനറല്‍ സെക്രെട്ടറി ഹനീഫ ചാലിപ്പുറം, യൂസഫ് ചേലേമ്പ്ര, റാഫി പട്ടര്‍പാലം എന്നിവര്‍ സംസാരിച്ചു. മുനീര്‍ ചക്കുവള്ളി, കാദര്‍ കല്ലായി, ഷാജഹാന്‍ തിരുനാവായ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss