|    Nov 21 Wed, 2018 11:11 pm
FLASH NEWS
Home   >  Sports  >  Cricket  >  

ധോണിക്ക് 10000 കടത്താന്‍ അവസരം നല്‍കിയില്ല; കോഹ്‌ലിക്കെതിരേ വിമര്‍ശന ശരങ്ങളുമായി ആരാധകര്‍

Published : 2nd November 2018 | Posted By: jaleel mv


തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരേ നടന്ന അവസാന ഏകദിന മല്‍സരത്തില്‍ ചരിത്രം കുറിക്കാനായി ധോണിയെ ഇറങ്ങാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് നായകന്‍ വിരാട് കോഹ്‌ലിക്കെതിരേ സമുഹ മാധ്യമങ്ങളില്‍ ആരോപണങ്ങളുമായി ആരാധകര്‍. ഈ മല്‍രത്തില്‍ ഒരു റണ്‍സ് മാത്രം നേടിയാല്‍ 10000 റണ്‍സ് ക്ലബില്‍ ധോണിയും ഇടം നേടുമായിരുന്നു. എന്നാല്‍ മല്‍സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം കുറിച്ചതോടെ ധോണിക്ക് ഇറങ്ങാന്‍ അവസരം ലഭിച്ചില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മല്‍സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം പിന്നിട്ട ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. ഈ സമയം ധോണിയെ ക്രീസിലയക്കാന്‍ കോഹ്‌ലി തീരുമാനിക്കണമായിരുന്നെന്ന് ആരാധകര്‍ പറയുന്നു. ഇത്ര ചെറിയ വിജയ ലക്ഷ്യം ഇന്ത്യ അനായാസം നേടുമെന്നുറപ്പായതിനാല്‍, ധോണിക്ക് തന്റെ ചരിത്ര നേട്ടത്തിലെത്താന്‍ കോഹ്‌ലി അവസരം നല്‍കണമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അടുത്തെങ്ങും ഇന്ത്യക്കിനി ഏകദിന മല്‍സരമില്ലാത്തതിനാല്‍ ധോണിയുടെ ഈ നേട്ടത്തിനായി കുറേക്കാലം ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതാണ് ആരാധകര്‍ക്ക് സങ്കടം സമ്മാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss