|    Sep 21 Fri, 2018 1:13 pm
FLASH NEWS
Home   >  News now   >  

പരിക്ക്: ബോക്‌സര്‍ വികാസ് കൃഷ്ണന്‍ സെമിയില്‍ പിന്‍മാറി

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: 2010ലെ ഗ്വാങ്ചു ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങില്‍ സ്വര്‍ണം നേടിയ വികാസ് കൃഷ്ണന് 75 കിലോ മിഡില്‍ വെയ്റ്റ് വിഭാഗം സെമിയില്‍ ഇന്നലെ ഇടിക്കൂട്ടിലേക്ക് കയറാന്‍ കഴിഞ്ഞില്ല. കണ്ണിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം പിന്‍മാറുകയാണെന്ന് മല്‍സരത്തിന് മുമ്പ് ദേശീയ ബോക്‌സിങ് ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബോക്‌സിങ് റിങില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിച്ച സ്വര്‍ണമാണ് പരിക്കോടെ പൊലിഞ്ഞുപോയത്. ഈ വര്‍ഷം ഗോള്‍ഡ്‌കോസ്റ്റില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 75 മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ മല്‍സരിച്ച വികാസ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. 2016ലെ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനമാണ് താരം സ്വന്തമാക്കിയത്. സെമിയില്‍ എത്തിയതോടെ താരത്തിന് വെങ്കലമെഡല്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss