|    Sep 20 Thu, 2018 5:52 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന് ചരിത്ര സ്വര്‍ണം

Published : 29th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഹെപ്റ്റാത്തലണിലെ അവസാന ഇനമായ 800 മീറ്ററില്‍ നാലാമതായാങ്കിലും സ്വപ്‌ന ബര്‍മന്‍ ഓടിയിറങ്ങിയത് ഇന്ത്യ കാലങ്ങളായി സ്വപ്‌നം കണ്ടൊരു സ്വര്‍ണത്തിലേക്കാണ്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ഈയിനത്തിലെ ആദ്യ സ്വര്‍ണമാണ് ബുധനാഴ്ച പിറന്നത്. മല്‍സരത്തിന്റെ തുടക്കത്തില്‍ പുലര്‍ത്തിയ ലീഡ് താരം ഫൈനല്‍ വരെ നിലനിര്‍ത്തുകയായിരുന്നു.6026 പോയിന്റുമായി ഹെപ്റ്റാത്തലണില്‍ 6000 പോയിന്റ് കടക്കുന്ന അഞ്ചാമത്തെ വനിതയെന്ന ഖ്യാതിയും ഇനി സ്വപ്‌നയ്ക്ക് സ്വന്തം. 21 കാരിയായ സ്വര്‍ണ ബര്‍മന്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്. ഇതേയിനത്തില്‍ മല്‍സരിച്ച ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രാം നാലാംസ്ഥാനത്തായി. ട്രാക്ക് ഇനങ്ങളില്‍ അല്‍പം പിന്നോട്ടു പോയെങ്കിലും ഫീല്‍ഡ് ഇനങ്ങളില്‍ സ്വപ്‌ന ഒന്നാമതെത്തിയിരുന്നു. ഷോട്ട്പുട്ട്, ഹൈജമ്പ്, ജാവലിന്‍ ത്രോ എന്നിവയില്‍ ഒന്നാമതും ലോങ്ജമ്പില്‍ രണ്ടാം സ്ഥാനവുമായിരുന്നു സ്വപ്‌നയ്ക്ക്. 100 മീറ്ററില്‍ അഞ്ചാമതും 200 മീറ്ററിലും 800 മീറ്ററിലും നാലാമതുമായാണ് സ്വപ്‌ന ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യ ഒരു സ്ഥാനം മുന്നില്‍ കയറി എട്ടാംസ്ഥാനത്തെത്തിയിരുന്നു. ചൈനയുടെ വാന്‍ ക്വിന്‍ലിംഗിന്റെ വെല്ലുവിളി മറികടന്നാണ് സ്വപ്‌ന സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ 2002, 2006 വര്‍ഷങ്ങളിലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. ഈ ഇനത്തില്‍ ചൈനയുടെ വാങ് ക്വിങ്‌ലിങ് വെള്ളി നേടിയപ്പോള്‍ ജപ്പാന്റെ യുകി യമസക വെങ്കലവും സ്വന്തമാ ക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss