|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: വനിതാ ഹോക്കിയില്‍ ഫൈനലില്‍

Published : 29th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: വനിതാ ഹോക്കിയില്‍ 1982ന് ശേഷം ആദ്യമായി ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍.  സെമിയില്‍ ഗെയിംസില്‍ മൂന്ന്് തവണ സ്വര്‍ണം നേടിയ ചൈനയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. മല്‍സരം അവസാനിക്കാന്‍ എട്ട് മിനിറ്റുകള്‍ ബാക്കി നില്‍ക്കേ ഗുര്‍ജീത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു അത്. ഹോക്കി ഉള്‍പ്പെടുത്തിയ 1982 ലെ ഡല്‍ഹി ഗെയിംസില്‍ മാത്രമാണ് ഇന്ത്യക്ക് സ്വര്‍ണം നേടാന്‍ കഴിഞ്ഞത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ പോരാട്ടം സെമിയില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ ജക്കാര്‍ത്തയിലെ ഏഷ്യന്‍ മാമാങ്കത്തിലൂടെയാണ് ഇന്ത്യ ഫൈനല്‍ സ്വപ്‌നം പൂവണിയിച്ചത്. മറ്റൊരു സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഫൈനല്‍ നാളെ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss