|    Nov 18 Sun, 2018 1:41 pm
FLASH NEWS
Home   >  Sports  >  Cricket  >  

കാര്യവട്ടം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം; ഇന്ത്യയ്ക്കു പരമ്പര

Published : 1st November 2018 | Posted By: afsal ph

 

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ വിന്‍ഡീസിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കി. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ 3-1 നാണു കോഹ്‌ലിയും സംഘവും പരമ്പര സ്വന്തമാക്കിയത്. രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയുടെയും ബാറ്റിങാണ് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം നേടിക്കൊടുത്തത്.
ബാറ്റിങില്‍ തകര്‍ന്ന വിന്‍ഡീസിനെ ബാറ്റിങ് കരുത്തിലും ടീം ഇന്ത്യ മറികടക്കുകയായിരുന്നു.
31 ഓവറില്‍ 104 റണ്‍സിനു വിന്‍ഡീസ് പുറത്തായിരുന്നു. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണറായ കെയ്‌റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. കെയ്‌റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാന്‍ ആറാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഓവറില്‍ റോവ്മാന്‍ പവലാണ് ലോംഗ് ഓഫിലേക്കുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്.രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കൊഹ്ലി പിടിച്ചെടുക്കുകയായിരുന്നു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യ്ര്രാപന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. മാര്‍ലണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോന്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്), റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിയന്‍ അലന്‍ (11 പന്തില്‍ നാല്), ജേസണ്‍ ഹോള്‍ഡര്‍ (33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ 5) എന്നിവരാണു പുറത്തായ മറ്റുള്ളവര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss