Cricket

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: ഇരു ടീമുകളും 30ന് എത്തും

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: ഇരു ടീമുകളും 30ന് എത്തും
X


രണ്ടു കോടിയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി സംഘാടകര്‍

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരത്തിന്റെ രണ്ടു കോടിയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായി സംഘാടകര്‍. മല്‍സരത്തിനായി ഇരുടീമുകളും 30ന് ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. കോവളം ലീലാ ഹോട്ടലിലാണ് ഇരുടീമുകള്‍ക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 31ന് രാവിലെ ഒമ്പതു മുതല്‍ 12 മണിവരെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 വരെ ഇന്ത്യന്‍ ടീമും കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1000 (അപ്പര്‍ ടിയര്‍), 2000 (ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്‌പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും ശിശെറലൃ.ശി വഴിയും (ംംം.ുമ്യാേ. രീാ, ംംം.ശി െശറലൃ.ശി) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ പ്രിന്റൗട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി രണ്ടു ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിനു പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളിലെയോ/കോളജിലെയോ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നു പരമാവധി ആറു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്ന് ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതാദ്യമായാണ് വില്‍പനയ്ക്കുള്ള 100 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍ വഴി വില്‍പന നടത്തി മല്‍സരത്തിന് സ്‌റ്റേഡിയത്തിനകത്തേക്ക് ഡിജിറ്റല്‍ എന്‍ട്രി നടപ്പാക്കുന്നത്. ക്രിസ്റ്റഫര്‍ ബ്രോഡാണ് മല്‍സരത്തിന്റെ മാച്ച് റഫറി. ഇയാന്‍ ഗൗള്‍ഡ്, പോള്‍ വില്‍സന്‍, അനില്‍ ചൗധരി, ഷംസുദ്ദീന്‍, ഡെന്നിസ് ബാര്‍ണ്സ്, ഹരിനാരായണന്‍ മിസ്ത്രി എന്നിവരാണ് മാച്ച് ഒഫീഷ്യല്‍സ്. നവംബര്‍ ഒന്നിന് 1.30നാണ് മല്‍സരം ആരംഭിക്കുക. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക.
Next Story

RELATED STORIES

Share it