|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവേട്ടയില്‍ 11 കടന്ന് ഇന്ത്യ

Published : 29th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:2014 ഏഷ്യന്‍ ഗെയിംസില്‍ അക്കൗണ്ടിലാക്കിയ 11 സ്വര്‍ണത്തിനൊപ്പമെത്തി ഇന്ത്യ. ഗെയിംസിന്റെ ദീപശിഖ അണയാന്‍ നാലു ദിവസം ബാക്കി നില്‍ക്കേ ഈ റെക്കോഡ് തകര്‍ക്കുമെന്നാണ് ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ പ്രകടനം പ്രകടമാവുന്നത്. ഇന്ത്യ ഇന്നലെ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് അക്കൗണ്ടിലാക്കിയത്. വനിതകളുടെ ഹെപ്റ്റാത്തണില്‍ ചരിത്രത്തിലാദ്യമായി പൂര്‍ണിമ ഹെംറത്തിലൂടെ ഇന്ത്യ സ്വര്‍ണം നേടിതോടെ ഇന്ത്യ യുടെ സ്വര്‍ണ വേട്ട 11ലെത്തുകയായിരുന്നു.പുരുഷന്‍മാരുടെ ട്രിപ്പിള്‍ജംപില്‍ അര്‍പീന്ദര്‍ സിങും ഇന്ത്യന്‍ പൊന്‍തിളക്കത്തില്‍ പങ്കാളിയായി. നേരത്തേ 100 മീറ്ററില്‍ വെള്ളി നേടിയ ദ്യുതി ചന്ദ് 200 മീറ്ററില്‍ കൂടി വെള്ളി സ്വന്തമാക്കിയതോടെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യ തന്നെയാണ് അജയ്യരെന്ന് ജക്കാര്‍ത്ത അറിഞ്ഞു. ടേബിള്‍ ടെന്നിസിന്റെ മിക്‌സഡ് ഡബിള്‍സിലാണ് ഇന്നലത്തെ ഇന്ത്യയുടെ ഏക വെങ്കലം.
പോയിട്ട് പട്ടികയില്‍ 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. സെഞ്ച്വറി കുറിച്ച(102) ചൈന ചാംപ്യന്‍പട്ടം ഉറപ്പിച്ചു. അര്‍ധ സെഞ്ച്വറി(52) കുറിച്ച ജപ്പാന്‍ രണ്ടാമതും 37 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss