|    Sep 22 Sat, 2018 6:34 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഏകദിന റാങ്കിങ്; ഇന്ത്യ രണ്ടില്‍ തന്നെ

Published : 13th August 2018 | Posted By: jaleel mv


ദുബയ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ് പുറത്തു വന്നപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് റാങ്കിങില്‍ കുതിപ്പ് നടത്താന്‍ സാധിക്കാതെ വന്നത്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 127 റേറ്റിങ് പോയിന്റും രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് 121 റേറ്റിങ് പോയിന്റുകളുമാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ചെങ്കിലും അവസാന രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് റേറ്റിങ് പോയിന്റുകള്‍ നഷ്ടമായി.ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ആസ്‌ത്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss