|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  News Today   >  

ഇന്ത്യ-പാക് തീര്‍ത്ഥാടന ഇടനാഴി ഉടന്‍ യാഥാര്‍ഥ്യമാവും

Published : 22nd November 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്താന്‍ അന്തരാഷ്ട്ര ഇടനാഴിയിലെ കര്‍താര്‍പൂര്‍ തീരത്ഥാടന പാതയുടെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കേന്ദ്രം. ഇതോടെ ദീര്‍ഘകാലമായി ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് തീര്‍ത്ഥാടകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമെന്നാണ് കരുതുന്നത്. പാകിസ്താനും പാതയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പാകിസ്താനിലേക്ക് വരാമെന്നും പാക് സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദേരാ ബാബ നാനക് മുതല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്നതാണ് ഇന്ത്യയിലെ പാത. കര്‍താര്‍പൂരില്‍ നിന്നും ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ളതാണ് പാകിസ്താനിലെ പാത. ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ വിശുദ്ധ ആരാധനാലയമായി കാണുന്ന ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് നിലവില്‍ പാകിസ്താനിലെ കര്‍താര്‍പൂരിലാണ്. സിക്ക് മതസ്ഥാപകന്‍ ഗുരുനാനാക് 18 വര്‍ഷം ഇവിടെ ചെലവഴിച്ചെന്നാണ് ചരിത്രം. 1999ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് പാത നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഗുരുനാനാക്കിന്റെ 550ാം ജന്മദിനാഘോഷ വേളയില്‍ പാക് അതിര്‍ത്തിക്കകത്തുള്ള ഇടനാഴി തുറന്നുനല്‍കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹ്്മൂദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഈ ഇടനാഴി വഴിവയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss