|    Aug 21 Tue, 2018 11:11 am
FLASH NEWS
Home   >  National   >  

ഇന്ത്യാ-പാക് വിഭജനം: നെഹ്‌റുവിരുദ്ധ പരാമര്‍ശത്തിന് മാപ്പു പറഞ്ഞ് ദലൈ ലാമ

Published : 10th August 2018 | Posted By: afsal aph

നെഹ്‌റുവിന്റെ അധികാര മോഹമാണ് ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ചതെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യ-പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടിരുന്നു.
എന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയ കാര്യം മനസ്സിലാക്കുന്നു. തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യ-പാക് വിഭജനത്തെ ഒഴിവാക്കാന്‍ മഹാത്മാ ഗാന്ധി പരമാവധി ശ്രമിച്ചിരുന്നു. ഗാന്ധിയുടെ ശ്രമങ്ങള്‍ പാഴായതായി കേട്ടപ്പോള്‍ എനിക്കു വേദന തോന്നി. പാക്കിസ്ഥാനിലുള്ളതിനേക്കാള്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ട്. എന്തായാലും സംഭവിച്ചതു സംഭവിച്ചു. നെഹ്‌റുവിനെ സ്വാര്‍ഥനെന്നു വിശേഷിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ദലൈ ലാമയുടെ പ്രതികരണം.
ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ദലൈലാമയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിച്ച നെഹ്‌റു ജിന്നയെ പ്രധാനമന്ത്രിയാക്കണമെന്ന ഗാന്ധിയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടര്‍ന്നേനെ. സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയില്‍ ഷിയ-സുന്നി സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമമുണ്ടാകണമെന്നും ലാമ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss