|    Sep 20 Thu, 2018 7:01 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇരട്ടവെള്ളി

Published : 28th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: അമ്പെയ്ത്ത് റീക്കര്‍വ് ഇനത്തില്‍ സ്വന്തമനാക്കാന്‍ കഴിയാതിരുന്ന മെഡല്‍വേട്ട കോമ്പൗണ്ട് വിഭാഗത്തില്‍ നേടി ഇന്ത്യന്‍ ടീം. പുരുഷ-വനിതാ വിഭാഗത്തിലാണ് ഇന്ത്യ ഇരട്ടവെള്ളി സ്വന്തമാക്കിയത്. ഇരു വിഭാഗങ്ങളിലും അമ്പെയ്ത്തില്‍ അഗ്രകണ്യരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഷൂട്ട്ഓഫിലാണ് പുരുഷ വിഭാഗം സ്വര്‍ണം കൈവിട്ടത്. പുരുഷ ടീം നാല് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരു ടീമുകളും 229 പോയിന്റില്‍ നിന്നുവെങ്കിലും ഷൂട്ടോഫില്‍ ഇന്ത്യയെ മറികടന്ന് കൊറിയ സ്വര്‍ണ്ണം നേടുകയായിരുന്നു.
228-231 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ കൊറിയയോട് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ ഇന്ത്യ ലീഡ് നേടിയങ്കിലും രണ്ടാം സെറ്റില്‍ കൊറിയാണ് മികച്ചു നിന്നത്. മൂന്നാം സെറ്റില്‍ ഇരു ടീമുകളും 58 പോയിന്റുകളുമായി ഒപ്പം നിന്നപ്പോള്‍ നിര്‍ണായകമായ നാലാം സെറ്റ് 58-55 എന്ന സ്‌കോറിനു നേടി കൊറിയ വനിത വിഭാഗം സ്വര്‍ണം ഉറപ്പാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss