|    Nov 21 Wed, 2018 3:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ

Published : 23rd August 2018 | Posted By: jaleel mv


നോട്ടിങ്ഹാം: ഇംഗ്ലണ്ടിനോടേറ്റ ആദ്യ രണ്ട് തോല്‍വികള്‍ക്ക് പകരംവീട്ടി കോഹ്‌ലിപ്പട. മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ചത്. ഇതോടെ പരമ്പരയിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കി. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് വെന്നിക്കൊടി നാട്ടിയിരുന്നു. ഇന്ത്യ നീട്ടിയ കൂറ്റന്‍ വിജയലക്ഷ്യമായ 521 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം 317 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ചാം ദിനം കളി തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്.
മികച്ച ഓള്‍ റൗണ്ട് പ്രകടനമാണ് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി പരമ്പരയില്‍ ശക്തമായി തിരിച്ചെത്താന്‍ ടീം ഇന്ത്യയെ സഹായിച്ചത്. ഒന്നാം ഇന്നിങ്ങ്‌സില്‍ 168 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ട്് ഇന്നിങ്‌സുകളിലും മികച്ച പ്രകടനം കാഴ്ച വച്ച നായകന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ദിനമായ ബുധനാഴ്ച ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡില്‍ 6 റണ്‍സ് കൂടി ചേര്‍ക്കുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണെ അശ്വിന്‍ പുറത്താക്കിയതോടെ ഇന്ത്യ വിജയതീരമണിയുകയായിരുന്നു.
നേരത്തെ നാലിന് 62 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്‌ലര്‍-ബെന്‍സ്‌റ്റോക്‌സ് സഖ്യമാണ് നാലാം ദിവസത്തെ ഇന്ത്യന്‍ വിജയം തടഞ്ഞത്. എന്നാല്‍ 176 പന്തില്‍ നിന്ന് 106 റണ്‍സെടുത്ത ബട്ട്‌ലറെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. സ്‌റ്റോക്ക്‌സുമൊത്ത് അഞ്ചാം വിക്കറ്റില്‍ 169 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ബട്ട്‌ലര്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോവിനെയും ബുംറ മടക്കി. അടുത്ത ഓവറില്‍ ക്രിസ് വോക്‌സിനെ ബൂംറ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യന്‍ ജയം െൈകയെത്താ ദൂരത്തായി.
187 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് ഏറെക്കുറെ അവസാനിച്ചിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്ത് ശര്‍മ രണ്ടു വിക്കറ്റുകളും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയാണ്് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 192 പന്തില്‍ നിന്ന് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് കോഹ്‌ലി ടെസ്റ്റിലെ തന്റെ 23ാം സെഞ്ചുറി നേടിയത്. ചേതേശ്വര്‍ പൂജാര 72 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോഹ്‌ലി-പൂജാര സഖ്യം പിരിഞ്ഞത്.
മൂന്നാം ടെസ്റ്റിലെ ജയത്തോടെ വിജയിച്ച ടെസ്റ്റുകളില്‍ ഏറ്റവുമധികം തവണ 200 ലേറെ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്‌ലി ഇതോടെ സ്വന്തമാക്കി. ഈ നേട്ടത്തില്‍ ആസ്േ്രതലിയന്‍ ഇതിഹാസങ്ങളിയ ഡോണ്‍ ബ്രാഡ്മാനേയും റിക്കി പോണ്ടിങ്ങിനേയുമാണ് കോഹ്‌ലി മറികടന്നത്. ട്രെന്റബ്രിഡ്ജില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 200 റണ്‍സാണ് കോഹ് ലി നേടിയത്. വിജയിക്കുന്ന ടെസ്റ്റില്‍ കോഹ്‌ലി 200 റണ്‍സ് എന്ന നാഴികകല്ല് പിന്നിടുന്നത് ഇത് ഏഴാം തവണയാണ്. ഇക്കാര്യത്തില്‍ ബ്രാഡ്മാനും പോണ്ടിങ്ങും ആറ് തവണ വീതമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss