|    Sep 22 Sat, 2018 2:11 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്:മിക്‌സഡ് റിലേയില്‍ ചരിത്രവെള്ളി

Published : 29th August 2018 | Posted By: jaleel mv


ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഉള്‍പ്പെടുത്തിയ 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍. മലയാളി താരം മുഹമ്മദ് അനസിനോടൊപ്പം ആരോക്യ രാജീവ്, ഹിമ ദാസ്, എം ആര്‍ പൂവമ്മ എന്നിവര്‍ ചേര്‍ന്ന ടീമാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ഗെയിംസില്‍ ഇന്ത്യയുടെ 50ാമത്തെ മെഡലാണിത്. രണ്ട് പുരുഷന്‍മാരും രണ്ട് വനിതകളും ഉള്‍പ്പെടുന്നതാണ് മിക്‌സഡ് റിലേ.
3 മിനിറ്റ് 15.71 സെക്കന്‍ഡ് കൊണ്ടാണ് ഇന്ത്യ മല്‍സരം പൂര്‍ത്തിയാക്കിയത്. 3 മിനിറ്റ് 11.89 സെക്കന്‍ഡ് കൊണ്ട് അവസാന ലാപ്പും പൂര്‍ത്തിയാക്കിയ ബഹ്‌റൈനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ഒരു വേള ആഫ്രിക്കന്‍ വംശജരായ ബഹ്‌റൈന്‍ താരങ്ങളെ പിന്തള്ളി ഇന്ത്യ മുന്നിലെത്തിയെങ്കിലും പിന്നീട് ലീഡ് നിലനിര്‍ത്താനായില്ല. ആദ്യ ലാപ്പില്‍ ഓടിയ മലയാളി താരം മുഹമ്മദ് അനസാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം ലാപ്പില്‍ ഓടിയ പൂവമ്മ തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം ലാപ്പില്‍ ഹിമാ ദാസ് മുന്നിലെത്താനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബഹ്‌റൈന്‍ താരത്തിന്റെ പോരാട്ടവീര്യത്തെ അതിജീവിക്കാന്‍ ഹിമയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നാലാം ലാപ്പില്‍ രാജീവ് ആരോക്യയ്ക്കും മുന്നിട്ട് നില്ക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം വെള്ളിയിലൊതുങ്ങി. നേരത്തേ 400 മീറ്ററില്‍ മുഹമ്മദ് അനസും ഹിമയും ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss