Flash News

യൂത്ത് ഒളിംപിക്‌സില്‍ തബാബി ദേവിയിലൂടെ ഇന്ത്യക്ക് രണ്ടാം വെള്ളി

യൂത്ത് ഒളിംപിക്‌സില്‍ തബാബി ദേവിയിലൂടെ ഇന്ത്യക്ക് രണ്ടാം വെള്ളി
X

ബ്യുണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സിലെ ആദ്യദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് തുഷാര്‍ മാനെയിലൂടെ ഇന്ത്യ വെള്ളി നേടിയതിന് പിന്നാലെ ജൂഡോയിലും വെള്ളി. തബാബി ദേവി തങ്ജം ഒളിംപിക്‌സില്‍ ആദ്യമായി ജൂഡോയില്‍ ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു. 44 കിലോഗ്രാം വിഭാഗത്തിലാണ് തബാബി മല്‍സരിച്ചത്. ഫൈനലില്‍ കടന്നപ്പോള്‍ തന്നെ വെള്ളി മെഡല്‍ ഉറപ്പിച്ച തബാബിയെ വെനസ്വേലയുടെ മരിയ ജിമെനെസ് 0-2 പോയിന്റിന് പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി. പാന്‍ അമേരിക്കന്‍ അണ്ടര്‍ 18 ചാംപ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവാണ് മരിയ.
2017 ലെ ഏഷ്യന്‍ കാഡറ്റ് ചാംപ്യന്‍ കൂടിയാണ് ഈ മണിപ്പൂരുകാരി. സെമിഫൈനലില്‍ ക്രൊയേഷ്യയുടെ അന വിക്ടോറിയയെ 10-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് തബാബി ഫൈനലിലെത്തിയത്. ഇന്ത്യ ഇപ്രാവശ്യം ഏറ്റവും വലിയ സംഘത്തെയാണ് യൂത്ത് ഒളിംപിക്‌സിലേക്ക് അയച്ചിരിക്കുന്നത്. 2014 യൂത്ത് ഒളിംപിക്‌സില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
Next Story

RELATED STORIES

Share it