|    Sep 20 Thu, 2018 9:46 pm
FLASH NEWS
Home   >  Sports  >  Athletics  >  

അത്‌ലറ്റിക്‌സില്‍ സ്വര്‍ണം വാരി ഇന്ത്യ

Published : 31st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ക്ക് ഇന്നലെ പരിസമാപ്തി കുറിക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നു.
ഏഴ് സ്വര്‍ണവും 10 വെള്ളിയും 2 വെങ്കലവുമാണ് ഈ ഗെയിംസില്‍ ഇന്ത്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് വാരിയത്. അത്‌ലറ്റിക്‌സില്‍ ഇന്നലെ മാത്രം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ വാരിക്കൂട്ടിയത്. 1500 മീറ്ററില്‍ സ്വര്‍ണം നേടി പേരാമ്പ്രക്കാരന്‍ ജിന്‍സണ്‍ ജോണ്‍സന്‍ ഗെയിംസിലെ മെഡല്‍ ഇരട്ടിച്ചു. 4-400 മീറ്റര്‍ വനിതാ റിലേയിലാണ് മറ്റൊരു സ്വര്‍ണം. പുരുഷ ടീം വെള്ളിയും നേടി. 1500 മീറ്ററില്‍ മലയാളി താരം പിയു ചിത്ര വെങ്കലവും സമ്മാനിച്ചു. വനിതകളില്‍ ഡിസ്‌കസ് ത്രോയില്‍ സുവര്‍ണപ്രതീക്ഷയായിരുന്ന സീമ പൂനിയ വെങ്കലത്തിലൊതുക്കിയതോടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ഇത് ചരിത്രനേട്ടം. ഗെയിംസ് 12ാം ദിനം പിന്നിടുമ്പോള്‍ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 112 സ്വര്‍ണവുമായി ചൈന ഒന്നാമതും 59 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും 39 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss