|    Sep 19 Wed, 2018 7:08 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ക്കൊയ്ത്ത്

Published : 27th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത:അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. മൂന്നാം ദിനമായ ഇന്ന്‌ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും ഓടിയും ചാടിയും എറിഞ്ഞും ഇന്ത്യന്‍ താരങ്ങള്‍ അക്കൗണ്ടില്‍ ചേര്‍ത്തത്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര ഇന്ത്യന്‍ പ്രതീക്ഷ കാത്തുസൂക്ഷിച്ചപ്പോള്‍ വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം എന്‍ വി നീനയും 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ സുധാ സിങും പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യാസ്വാമിയും വെള്ളിക്കിണ്ണം സ്വന്തമാക്കി ഇന്ത്യന്‍ പതാക പാറിച്ചു. നേരത്തേ ബാഡ്മിന്റണിന്റെ സെമിയില്‍ കടന്ന് ചരിത്രം കുറിച്ച സൈനയും സിന്ധുവും ഇന്നലെ പോരാടിയപ്പോള്‍ സെമിയില്‍ സൈന വീണു. എന്നാല്‍ ഫൈനലില്‍ എത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് സിന്ധു. സെമിയില്‍ പരാജയപ്പെട്ടെങ്കിലും സൈനയ്ക്ക് വെങ്കലമെഡലുമായി നാട്ടിലേക്ക് തിരിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss