|    Nov 19 Mon, 2018 12:30 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: വീണ്ടും ചരിത്രമുയര്‍ത്തി ടേബിള്‍ ടെന്നിസ് ; മിക്‌സഡ് വിഭാഗത്തില്‍ വെങ്കലം

Published : 29th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ് തുടരുന്നു. ടേബിള്‍ ടെന്നിസിന്റെ മിക്‌സഡ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. സൂപ്പര്‍ താരങ്ങളായ മാണിക ബത്ര-അജന്ത ശരത് കമാല്‍ ജോടിയാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. ഈ ഇനത്തില്‍ പ്രബലരായ ചൈനയോട് 1-4 പൊരുതിത്തോറ്റു. സ്‌കോര്‍ 9-11,5-11,13-11,4-11,8-11. നേരത്തേ ക്വാര്‍ട്ടറില്‍ മറ്റൊരു കരുത്തരായ ഉത്തര കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ബര്‍ത്തുറപ്പിച്ചത്. ഈ വര്‍ഷം കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss