|    Aug 21 Tue, 2018 1:42 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദക്ഷിണാഫ്രിക്കയേ തല്ലിപ്പറത്തി ഇന്ത്യന്‍ എ ടീം

Published : 10th August 2018 | Posted By: jaleel mv


കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ യുവനിര കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യന്‍ സ്‌കോര്‍. ഇന്ത്യക്കു വേണ്ടി ഹനുമാ വിഹാരി സെഞ്ചുറിയും(138) അങ്കിത് ബാവ്‌നെ അര്‍ധ സെഞ്ചുറിയും നേടി. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ മല്‍സരം ആരംഭിച്ചത്. മായങ്ക് അഗര്‍വാളിന്റേയും പൃത്വി ഷായുടേയും(16) വിക്കറ്റുകള്‍ പെട്ടെന്നു തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. മായങ്ക് അഗര്‍വാള്‍ കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട ശതകവും പൃത്വി ഷാ സെഞ്ചുറിയും നേടിയിരുന്നു. സ്വന്തമായി ഒരു റണ്‍സ് പോലും കൂട്ടി ചേര്‍ക്കാതെയാണ് മായങ്ക് മടങ്ങിയത്. 39 റണ്‍സെടുത്ത് നായകന്‍ ശ്രേയസ്സ് അയ്യരും മടങ്ങിയപ്പോള്‍ പരുങ്ങലിലായ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഹനുമാ വിഹാരിയും അങ്കിത് ബാവ്‌നയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബാവ്‌നെ 80 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss