|    Nov 14 Wed, 2018 10:34 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ എ -ദക്ഷിണാഫ്രിക്ക എ മല്‍സരം സമനിലയില്‍

Published : 13th August 2018 | Posted By: jaleel mv


ബംഗളൂരു: ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മല്‍സരം സമനിലയില്‍ കലാശിച്ചു. ടെസ്റ്റിലെ നാലാം ദിനവും അവസാന ദിനവുമായ ഇന്നലെ ഇന്ത്യ നാലിന് 181 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മല്‍സരം അവസാനിക്കുകയായിരുന്നു. നേരത്തേ ടോസ് നേടിയ സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 345 റണ്‍സെടുത്ത് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചിരുന്നു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 319ല്‍ ഒതുക്കി. രണ്ടാം ഇന്നിങ്‌സില്‍ ലീഡുമായി ഇറങ്ങിയ ഇന്ത്യ ബാറ്റേന്തവേ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ ഏഴ് വിക്കറ്റിന് 294 എന്ന നിലയില്‍ നിന്ന് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 25 റണ്‍സെടുക്കുന്നതിനിടെ അവശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. സുബൈര്‍ ഹംസയുടെ (93) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലും അങ്കിത് രാജ്പുത് മുന്നും യുസ്വേന്ദ്ര ചാഹല്‍ രണ്ടും വിക്കറ്റുകളെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകന്‍ ശ്രേയസ് അയ്യറും (65) അങ്കിത് ബാവ്‌നെയും (64*) മികച്ച പ്രകടനം നടത്തി. ഹനുമാ വിഹാരിയുടെ (148) സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അങ്കിത് ബാവ്‌നെ (80) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss