|    Dec 12 Wed, 2018 7:31 pm
FLASH NEWS
Home   >  News Today   >  

പാകിസ്ഥാനുള്ള 1.66 ബില്യണ്‍ ഡോളര്‍ സുരക്ഷാ സഹായം അമേരിക്ക നിര്‍ത്തിവച്ചു

Published : 21st November 2018 | Posted By: sruthi srt

ഇസ്ലാമാബാദ്: പാകിസ്ഥാന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളര്‍ സുരക്ഷാ സഹായം അമേരിക്ക നിര്‍ത്തിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് കോള്‍ റോബ് മാനിങ് പറഞ്ഞു.പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് ചില സായുധസംഘടനകള്‍ അയല്‍രാജ്യങ്ങള്‍ക്കെതിരേ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ കാര്യമായ നടപടിയെടുക്കാന്‍ പാകിസ്ഥാനായിട്ടില്ല.


ഭീകരവാദത്തിനെതിരേ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു.സപ്തംബര്‍ 11 ആക്രമണത്തിന്റെ സൂത്രധാരനായ അല്‍ഖ്വയിദ നേതാവ് ഉസാമ ബിന്‍ ലാദന്‍ പാക് സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു. വിഷയത്തില്‍ പാക് നേതാക്കള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പ്രവര്‍ത്തിയില്‍ അത് കാണുന്നില്ലെന്നും യുഎസ് വ്യക്തമാക്കുന്നു. യുഎസില്‍ നിന്നും പണം വാങ്ങി തിരിച്ചൊന്നും നല്‍കാത്ത ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്നും ട്രംപ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss