|    Nov 21 Wed, 2018 3:01 am
FLASH NEWS
Home   >  National   >  

കൈക്കൂലിക്കേസില്‍ അസ്താനയ്‌ക്കെതിരേ തെളിവുകളുണ്ടെന്ന് സിബിഐ

Published : 1st November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ. എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അസ്താനയ്‌ക്കെതിരേ കുറ്റം ചുമത്താവുന്ന നിരവധി രേഖകള്‍ കൈവശമുണ്ട്. നിരവധി ഫയലുകള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ കൈവശമാണെന്നും സിബിഐ അറിയിച്ചു.

ഹരജിയില്‍ മറുപടി നല്‍കാത്തതിന് തിങ്കളാഴ്ച്ച ഹൈക്കോടതി സിബിഐയെ വിമര്‍ശിച്ചിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും അഴിമതി വിരുദ്ധ നിയമപ്രകാരവും തനിക്കും മറ്റു മൂന്നുപേര്‍ക്കുമെതിരേ ഫയല്‍ ചെയത് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 15നാണ് അസ്താന ഹൈക്കോടതിയെ സമീപിച്ചത്.

മാംസ കയറ്റുമതിക്കാരനായ മോയിന്‍ ഖുറേഷിക്കെതിരേ സിബിഐ നടപടി എടുക്കാതിരിക്കാന്‍ അസ്താന മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

അസ്താനയ്‌ക്കെതിരായ തെളിവുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ കെ ബസി കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് നല്‍കിയിരുന്നു. അസ്താനയ്‌ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തവിട്ടു. ഇതിനിടെ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശര്‍ റാവു രംഗത്തു വന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss