|    Nov 19 Mon, 2018 2:05 am
FLASH NEWS
Home   >  National   >  

ഇന്ത്യാ- താലിബാന്‍ അനൗദ്യോഗിക ചര്‍ച്ച ഇന്ന്

Published : 9th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഇന്ന് മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിനിടെ ഇന്ത്യ താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തും.
മോസ്‌കോ ഫോര്‍മാറ്റ് എന്നു പേരിട്ടിരിക്കുന്ന ചര്‍ച്ച അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുന്നത്. മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടി സി എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, ചൈനയും താലിബാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളെയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്താനിലെ സമാധാന സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ എല്ലാ പിന്തുണയുണ്ടാകുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss