|    Dec 11 Tue, 2018 7:51 pm
FLASH NEWS
Home   >  Kerala   >  

ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐ ജി

Published : 7th December 2018 | Posted By: mtp rafeek


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദര്‍ശനെതിരെയാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും. ഐ ജി വിജയസാക്കറെയാണ് റിപോര്‍ട്ട് നല്‍കിയത്.

അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നായിരുന്നു എസ്പിയുടെ നിലപാട്. എന്നാല്‍ പുലര്‍ച്ചയോടെ വനിതാ പൊലിസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്യത്. സംഭവ സ്ഥലത്ത് നിന്നു എസ്പിയും ഡിവൈഎസ്പിയും മാറി നിന്നതായി ഐജിയുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. നവംബര്‍ 16 ന് രാത്രിയിലായിരുന്നു കെ പി ശശികലയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss