|    Dec 11 Tue, 2018 7:08 pm
FLASH NEWS

ഗോവ രാജ്യാന്തര ചലച്ചിത്രമേള: സുഡാനി ടീം ആദരം ഏറ്റുവാങ്ങി

Published : 23rd November 2018 | Posted By: afsal ph

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം ഏറ്റുവാങ്ങി ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സംവിധായകനായ സക്കറിയ, നടന്‍ സൗബിന്‍ സാഹിര്‍, സിനിമോട്ടോഗ്രാഫര്‍ ഷൈജു ഖാലിദ് മേളയില്‍ എത്തിയിരുന്നു. ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചു.
ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തിന്റെ സ്‌നേഹത്തക്കുറിച്ചും നന്മയെക്കുറിച്ചുമെല്ലാം മലയാളികള്‍ക്ക് മനോഹരമായ കാഴ്ച ഒരുക്കിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ സാഹിര്‍ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും നവാഗതരായിരുന്നു. ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ മനേജരായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss