|    Aug 18 Sat, 2018 3:49 pm
FLASH NEWS
Home   >  Kerala   >  

ഇടുക്കി: ട്രയല്‍റണ്‍ രാത്രിയിലും തുടരും, കൂടുതല്‍ ഷട്ടറുകള്‍ നാളെ തുറന്നേക്കും

Published : 9th August 2018 | Posted By: G.A.G

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുള്ള ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. നാലുമണിക്കൂര്‍ നേരത്തേക്ക് ട്രയല്‍ റണ്‍ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവ് അനുഭവപ്പെടാത്ത സാഹചര്യത്തില്‍ രാത്രി മുഴുവനും ഷട്ടര്‍ തുറന്നിടാനാണ് പുതിയ തീരുമാനം. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ ഒരെണ്ണം അന്‍പത് സെന്റീമീറ്റര്‍ തുറക്കുകയാണ് ചെയ്തിട്ടുള്ളത്.
കൂടുതല്‍ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതമാണ് ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss