|    Nov 21 Wed, 2018 1:54 am
FLASH NEWS
Home   >  Kerala   >  

ദുരിതപെയ്ത്തില്‍ വലഞ്ഞ് ഇടുക്കി: മണ്ണിടിച്ചില്‍ തുടരുന്നു;കൃഷിയിടങ്ങള്‍ ഒലിച്ചു പോയി

Published : 15th August 2018 | Posted By: sruthi srt

ഇടുക്കി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ ദുരിതത്തിലായി ഇടുക്കി ജില്ല.ഇന്ന് രാവിലെ ഇടുക്കി -നേര്യമംഗലം പാ യില്‍ പാബ്ല മുതല്‍ ചെറുതോണി വരെ പത്ത് സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ബ്ലോക്കായി. അടിമാലി ഇടുക്കി റോഡും കരിമ്പന്‍ മുരിക്കാശ്ശേരി റോഡും നിരവധി സ്ഥലങ്ങളില്‍ തടസ്സപ്പെട്ടു. മുള്ളരിങ്ങാട് ഉരുള്‍പൊട്ടി. ഇടുക്കി ജില്ലാപഞ്ചായത്ത് മെമ്പര്‍ വിഷ്ണു കെ ചന്ദ്രന്റെ വീടിന് സമീപത്താണ് ഉരുള്‍പൊട്ടിയത്. രാത്രിയാണ് ഉരുള്‍പൊട്ടിയത്. ആള്‍ അപായമില്ല..ഇടുക്കി കീരിത്തോടില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് വീട്ടമ്മ വിടിനുള്ളില്‍ അകപ്പെട്ടു. കണിയാംകുടിയില്‍ സരോജനിയമ്മയാണ് അപകടത്തിലായത്.’ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നു.


ചെറുതോണി മെഡിക്കല്‍ കോളേജ് വഴി ബ്ലോക്ക് ചെയ്തു.രാജാക്കാട,്കുഞ്ചിത്തണ്ണി,ഉപ്പാര്‍,പൊട്ടന്‍കാട് റോഡുകളില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന്. എല്ലക്കല്‍ പാലം കവിഞ്ഞൊഴുകുകയാണ്.കുരങ്ങുപാറ വടക്കേപ്പറമ്പില്‍ ടോമിയുടെ പുരയിടത്തില്‍ ഉരുള്‍പൊട്ടി സമീപത്തുകൂടി കടന്നുപോകുന്ന ടാര്‍ റോഡ് 50മീറ്ററോളം ഒലിച്ചുപോയി. കൊച്ചുപ്പില്‍ ചാണ്ടീസ് ഗ്രൂപ്പിന്റെ ടൂറിസ്റ്റ് കാറിനു മുകളിലേയ്ക്ക് മരവും വൈദ്യുത പോസ്റ്റും മറിഞ്ഞുവീണു വാഹനം തകര്‍ന്നു.ഇതിലുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.പ്രദേശത്ത് കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും തുടരുന്നു.അതിനിടെ അടിമാലി ആയിരമേക്കറില്‍ ഉരുള്‍പൊട്ടി. 5 ഏക്കര്‍ കൃഷിയിടം ഒലിച്ചു പോയി. അതേസമയം, ഇരട്ടയാര്‍ ഡാം തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss