|    Dec 17 Mon, 2018 12:43 pm
FLASH NEWS
Home   >  Kerala   >  

ചെറുതോണി ഷട്ടറുകള്‍ വീണ്ടും തുറക്കും, ബാണാസുരസാഗറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കും

Published : 14th August 2018 | Posted By: G.A.G

ശക്തമായ മഴ തുടരുന്നതിനാല്‍ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ചസാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അഞ്ചു മണി മുതല്‍ 600 ക്യുമെക്‌സ് വെള്ളം തുറന്നു വിടും. വെള്ളം തുറന്നുവിട്ടതിനാല്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ അടച്ചിരുന്നു. ഈ ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. തുറന്ന ഷട്ടറുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടാനും നീക്കമുണ്ട്. ഇങ്ങിനെ വന്നാല്‍ ചെറുതോണി പാലത്തില്‍ വെള്ളം കയറാന്‍ ഇടയുണ്ട്. ഡാമിന്റെ താഴെഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തും ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 300 ക്യുമെക്‌സ് ആയി ഉയര്‍ത്തേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
വാളയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. മലമ്പുഴ ഷട്ടര്‍ 75 സെ.മീ ആയി ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss