|    Nov 21 Wed, 2018 9:07 am
FLASH NEWS
Home   >  Kerala   >  

വണ്ണപ്പുറം കൊല: അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി

Published : 8th August 2018 | Posted By: sruthi srt

തൊടുപുഴ: വണ്ണപ്പുറത്ത് കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി അറസ്റ്റിലായ പ്രതി ലിബീഷിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ മാനഭംഗത്തിനും കേസെടുത്തു. കൃഷ്ണന്റെ ഭാര്യ സുശീല, മകളായ ആര്‍ഷ എന്നിവരെ മൃതപ്രായരായ സമയത്താണ് പ്രതികള്‍ മാനഭംഗപ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്.

അതേസമയം, കഴിഞ്ഞദിവസം പിടിയിലായ മുഖ്യപ്രതിയുടെ കൂട്ടാളിയെ അഞ്ച് ദിവസത്തേക്ക് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. തൊടുപുഴ കാരിക്കോട് സാലി ഭവനില്‍ ലിബീഷി(28)നെയാണ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊല്ലപ്പെട്ട കമ്പകക്കാനത്തെ കൃഷ്ണന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അനീഷിന്റെ വീട്ടില്‍ നിന്ന് കൊലയ്ക്കുപയോഗിച്ച ആയുധവും കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗവും കണ്ടെത്തി. വരുംദിവസങ്ങളില്‍ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലിസ് നീക്കം. കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി സ്വദേശി അനീഷിനെ പോലിസ് തിരഞ്ഞുവരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss