|    Aug 17 Fri, 2018 6:22 pm
FLASH NEWS
Home   >  Kerala   >  

ഇടുക്കി : നീരൊഴുക്ക് കുറയുന്നില്ല, രാവിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും, റെഡ് അലര്‍ട്ട്

Published : 9th August 2018 | Posted By: G.A.G

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാല്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദേശം ( റെഡ് അലര്‍ട്ട് ) പുറപ്പെടുവിച്ചു.
അണക്കെട്ടിന്റെ ഒരു ഷട്ടര്‍കൂടി നാളെ രാവിലെ തുറക്കും.

ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറന്നത്. 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാലുമണിക്കൂര്‍ നേരത്തേക്ക് ട്രയല്‍ റണ്‍ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവ് അനുഭവപ്പെടാത്ത സാഹചര്യത്തില്‍ രാത്രി മുഴുവനും ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss