|    Dec 14 Fri, 2018 8:25 am
FLASH NEWS
Home   >  Kerala   >  

എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു, ഇടുക്കിയില്‍ നിന്നും ഇരട്ടി വെള്ളം പുറത്തേക്ക്

Published : 14th August 2018 | Posted By: G.A.G

തൊടുപുഴ : ശക്തമായ മഴയെത്തുടര്‍ന്ന് വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ചസാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. വെള്ളം തുറന്നുവിട്ടതിനാല്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റര്‍ വീതം തുറന്നത്.  രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.4 മീറ്ററായും ഉയര്‍ത്തുമെന്നാണ് നേരത്തേ അറിയിച്ചിട്ടുള്ളത്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ തോത് ഇരട്ടിയായി. സെക്കന്‍ഡില്‍ മൂന്നുലക്ഷം ലീറ്ററില്‍നിന്ന് ആറുലക്ഷം ലീറ്ററാക്കിയാണ് ഉയര്‍ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss