|    Dec 11 Tue, 2018 2:56 pm
FLASH NEWS
Home   >  Kerala   >  

ജലനിരപ്പ് 2397 അടിയായി; ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Published : 13th August 2018 | Posted By: afsal ph

 

തൊടുപുഴ: ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലെത്തിയതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ഇതോടെ ചെറുതോണി ടൗണില്‍ ജലപ്രവാഹം പാലത്തിന് അടിയില്‍കൂടി ഒഴുകാന്‍ തുടങ്ങി. നിലവില്‍ 450 ക്യുമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു. ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണ്. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ല. ബാണാസുരസാഗറില്‍ ബോര്‍ഡിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിക്കു താഴെയെത്തിയാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്‌സ് ആക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ പിന്നീട് ഇത് 450 ക്യുമെക്‌സ് ആക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss