|    Aug 16 Thu, 2018 11:24 pm
Home   >  Kerala   >  

ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു: ജലനിരപ്പ് ഇപ്പോഴും 2403 അടി

Published : 10th August 2018 | Posted By: sruthi srt

കോഴിക്കോട്: ഇടുക്കി ചെറുതോണി ഡാമില്‍ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. രാവിലെ ഏഴു മണിയോടെ രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്.
അതേസമയം, ഇന്നലെ 12.30 ഓടെ തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നില്ല. ഈ ഷട്ടര്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശേഷിക്കുന്ന ഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 2403 അടിയാണ് ജലനിരപ്പ്.

പരമാവധി സംഭരണശേഷി 2403 അടിയാണ്. മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടുമുയരും.മൂന്ന് ഷട്ടറുകളിലുടെ സെക്കന്‍ഡില്‍ ഒന്നേര ലക്ഷം ലീറ്റര്‍ (150 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്ക് വിടുന്നത്.40 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. പ്രദേശത്ത് കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുകയാണ്.ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചെറുതോണി ടൗണ്‍

എറണാകുളം നഗരത്തിന്റെ ആകാശ കാഴ്ച്ച. കടപ്പാട്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്‌

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss