|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Kerala   >  

തോരാതെ മഴ; ഇടുക്കിഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

Published : 10th August 2018 | Posted By: mtp rafeek

തൊടുപുഴ: എല്ലാ കണക്കൂ കൂട്ടലും തെറ്റിച്ച് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് നിന്നു ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തിലാണ് ചെറുതോണി അണക്കെട്ടിന്റെ അവസാനത്തെ ഷട്ടറും തുറന്നത്.

കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലും അഞ്ചും ഷട്ടറുകള്‍ അധികൃതര്‍ തുറന്നത്. രണ്ട്, മൂന്ന് ഷട്ടറുകള്‍ ഉച്ചയ്ക്ക് 11.30ന് ഉയര്‍ത്തിയപ്പോള്‍ തന്നെ ചെറുതോണിയിലേക്ക് ശക്തമായ തോതില്‍ വെള്ളമൊഴുക്കി എത്തിയിരുന്നു. ചെറുതോണി ടൗണിലെ ചപ്പാത്തിന് മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വരെ ജലമാണ് ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്.

ഇടുക്കി ഡാമില്‍ നിന്നെത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് മണിക്കൂറില്‍ ആലുവയിലും എത്തുന്നുണ്ട്. ഡാമിലേക്ക് സെക്കന്റില്‍ അഞ്ച് ലക്ഷം മുതല്‍ എട്ട് ലക്ഷം ലിറ്റര്‍ വരെയാണ് ഒഴുകിയെത്തുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ശേഷി പരമാവധി ഉപയോഗിച്ചാലും സെക്കന്റില്‍ ഒന്നര ലക്ഷം ലിറ്റര്‍ ജലം മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ള. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ചെറുതോണി ടൗണ്‍ ഇപ്പോള്‍ തന്നെ വെള്ളപ്പൊക്ക ഭീതിയിലാണ്.

ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറക്കുന്നത് ചരിത്രത്തിലാദ്യാണ്. പെരിയാറില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss