|    Aug 19 Sun, 2018 11:12 am
FLASH NEWS
Home   >  Kerala   >  

മഴ ശക്തം: ആശ്വാസമായി ഇടുക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

Published : 12th August 2018 | Posted By: sruthi srt

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതേസമയം, ഇടുക്കിയില്‍ ആശങ്കയകറ്റി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
നിലവിലെ ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,400 അടിക്ക് താഴെയാണ്. 2399.6 അടിയാണ് ജലനിരപ്പ്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. എന്നാല്‍ ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. ഇടമലയാര്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 168.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss