|    Nov 17 Sat, 2018 5:15 pm
FLASH NEWS
Home   >  Kerala   >  

ഇടമലയാര്‍ ഡാം തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

Published : 9th August 2018 | Posted By: sruthi srt

കോഴിക്കോട്: ഇടമലയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് ഡാമിന്റെ സംഭരണ ശേഷിയായ 169.5 അടി പിന്നിട്ടതോടെയാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 80 സെ.മീ വീതം തുറന്നാണ് ജലം ഒഴുക്കിവിടുന്നത്. പെരിയാറില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെരിയാറിലും കൈവഴികളിലും ഇന്നു പുലര്‍ച്ചെ 5 മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss