|    Nov 19 Mon, 2018 1:56 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ആസാം: നീതി നിഷേധം അരുത്: ഐ.സി.എഫ്. നാഷണല്‍ കൗണ്‍സില്‍

Published : 15th August 2018 | Posted By: G.A.G

എസ് വൈ എസ് സ്‌റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ സഖാഫി ഐ.സി.എഫ്. സൗദി നാഷണല്‍ കൗണ്‍സില്‍ ഉത്ഘാടനം ചെയ്യുന്നു.

അബഹ: ജനിച്ചുവളര്‍ന്ന നാട്ടില്‍ റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുണ്ടായിട്ടും മതത്തിന്റെയുംവംശീയതയുടെയും പേരില്‍ പൗരത്വം നിഷേധിച്ചുകൊണ്ട് ന്യൂനപക്ഷവിഭാഗങ്ങളില്‍ ഭീതിതമായ അന്തരീക്ഷവുംഅരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ഐ.സി.എഫ്. സൗദി നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മതവര്‍ഗ്ഗീയതയുടെയും രാഷ്ട്രീയ വകഭേദത്തിന്റെയും പേരില്‍ കരിനിയമങ്ങള്‍ മിനഞ്ഞെടുത്ത്മാനസികമായും ശാരീരികമായുംപീഢിപ്പിക്കുകയും ചെയ്തു കൊണ്ട്40 ലക്ഷംപൗരന്മാരെ രാജ്യത്തു നിന്ന് പുറത്താക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം.
ജനാധിപത്യത്തിന്റെവിശാലമായ കാഴ്ചപ്പാടിന് കോട്ടം തട്ടുന്ന നീക്കത്തില്‍നിന്ന് ഭരണകൂടം പിന്മാറേണ്ടതാണ്. വിഭജനത്തിന്റെനൊമ്പരം പേറുന്ന കാശ്മീര്‍ പ്രശ്‌നം രാജ്യ വിരുദ്ധ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നത്‌പോലെ ഭാവിയില്‍ ആസാമും ഒരു പ്രശ്‌നസംസ്ഥാനമാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കുത്സിത ശ്രമംജനാധിപത്യ മതേതര വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കണം.. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ആസാം ജനതതയെ പഠിക്ക് പുറത്താക്കരുത് എന്നും നാഷണല്‍ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചയോഗം ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറിമുജീബ് റഹ്മാന്‍ എര്‍ .നഗര്‍ ഉത്ഘാടനം ചെയ്തു. മക്ക, മദീന, സതേണ്‍, സെന്റ്രല്‍, ഈസ്‌റ്റേണ്‍ എന്നീ അഞ്ചു പ്രവിശ്യകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണു അബഹയില്‍ വെച്ച് നടന്ന കൗണ്‍സിലില്‍ പങ്കെടുത്തത്. ബഷീര്‍ എറണാകുളം,നിസാര്‍കാട്ടില്‍,സുബൈര്‍ സഖാഫി,അബ്ദുസ്സലാം വടകര, സലീംപാലച്ചിറ, സിറാജ് കുറ്റിയാടി, അബൂബക്കര്‍ അന്‍വരി എന്നിവര്‍ വിവിധവകുപ്പ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. എസ് വൈ എസ് സ്‌റ്റേറ്റ് സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയക്കല്‍, ജനറല്‍ സെക്രട്ടറിബഷീര്‍എറണാകുളം, സിറാജ് കുറ്റിയാടി, ഇബ്രാഹിം സഖാഫി ഏരുവേറ്റി, അബ്ദുല്‍കരീംഖാസിമി, ഖലീല്‍ നഈമി, ബഷീര്‍ഉള്ളണം, ബഷീര്‍ മാസ്റ്റര്‍ നാദാപുരം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss