Flash News

ഐ. വി. ശശാങ്കന്‍ അന്തരിച്ചു

ഐ. വി. ശശാങ്കന്‍ അന്തരിച്ചു
X


കോഴിക്കോട് : സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഐ. വി. ശശാങ്കന്‍(68) നിര്യാതനായി. ഇന്ന് രാവിലെ ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആന്ത്യം. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഐ.വി എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് , ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായ കാലത്ത് തന്റെ 28 വയസിലാണ് ഐ.വി. ശശാങ്കന്‍ ആദ്യമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി ആകുന്നത്. മൂന്നു പ്രാവശ്യം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറി പദം അലങ്കരിച്ചു. ഇ.കെ. വിജയന് ശേഷം ഒരിക്കല്‍ കൂടി ജില്ലാ സെക്രട്ടറി ആയി. ഭാര്യ ആശ ശശാങ്കന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആണ്. അന്തരിച്ച സംവിധായകന്‍ ഐ.വി. ശശി സഹോദരനാണ്. മക്കള്‍: ശ്രുതി,ശ്രാവണ്‍. മരുമകന്‍: നിഖില്‍ മോഹന്‍.
നേരത്തെ രോഗബാധിതനായിരുന്നെങ്കിലും അതിനെ അതിജീവിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് വീണ്ടും സജീവമായി വരുന്നതിനിടെയാണ് മരണം. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയാണ്. ആള്‍ ഇന്ത്യാ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി,കേര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, സിപിഐ ജില്ലാ എക്‌സി.അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Next Story

RELATED STORIES

Share it