|    Dec 14 Fri, 2018 8:38 pm
FLASH NEWS
Home   >  Kerala   >  

തിരുവനന്തപുരത്ത് ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തി ഭര്‍ത്താവ് വിദ്യാര്‍ഥിനികളെ വെട്ടി

Published : 15th November 2018 | Posted By: sruthi srt

കുഴിത്തുറ: ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തിയ ഭര്‍ത്താവ് വിദ്യാര്‍ഥിനികളെ വെട്ടിപരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് െ്രെഡവര്‍ ചിതറാല്‍ സ്വദേശി ജയ(48)നാണ് സംഭവത്തിനു പിന്നില്‍.ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്‌കൂളിലെ കുട്ടികളെയാണ് ആക്രമിച്ചത്.


പ്ലസ്ടു വിദ്യാര്‍ഥിനികളായ നന്ദന, വര്‍ഷ, സ്‌കൂള്‍ ജീവനക്കാരന്‍ ജ്ഞാനമുത്തു, സമീപവാസി സുധീര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുകിലും തലയ്ക്കുമാണ് ഇവര്‍ക്ക് വെട്ടേറ്റത്. ജയന്റെ ഭാര്യ അധ്യാപികയായി ജോലി നോക്കുന്നതും രണ്ട് മക്കള്‍ പഠിക്കുന്നതും ഇതേ സ്‌കൂളിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss