Flash News

കള്ളക്കടല്‍ പ്രതിഭാസവും സ്പ്രിങ് ടൈഡും- കേരള തീരത്തു ശക്തമായ തിരമാലകള്‍ക്ക് സാധ്യത

കള്ളക്കടല്‍ പ്രതിഭാസവും സ്പ്രിങ് ടൈഡും- കേരള തീരത്തു ശക്തമായ തിരമാലകള്‍ക്ക് സാധ്യത
X


തിരുവനന്തപുരം: കേരള തീരത്തു ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ (രാവിലെയും വൈകീട്ടും ആറുമുതല്‍ എട്ടു വരെയുള്ള സമയം) ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നു രാത്രി 11. 30 വരെയാണ് മുന്നറിയിപ്പ്്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലം ആണിതെന്ന് അദികൃതര്‍ വിശദീകരിച്ചു.

മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ചുവടെ ചേര്‍ക്കുന്ന മുന്നറിയിപ്പുകള്‍ പരിഗണിച്ചു പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം

1 . വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്.

2 . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക.

5. ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക.
Next Story

RELATED STORIES

Share it