|    Sep 20 Thu, 2018 10:39 pm
FLASH NEWS

കാറിലെത്തിയ സംഘം യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി

Published : 31st August 2018 | Posted By: mtp rafeek

കാസര്‍കോട്: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. കാസര്‍കോട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്താണ് സംഭവം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ തട്ടിക്കൊണ്ട് പോയത്. ചിറ്റാരിക്കാല്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ ആക്രമിക്കക്കുന്നതായി പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ടുള്ള ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കട്ടാവുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലിസ് ചീഫ് ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍, വെള്ളരിക്കുണ്ട് സി ഐ എം സുനില്‍കുമാര്‍, ചിറ്റാരിക്കാല്‍ എസ് ഐ രഞ്ജിത് രവീന്ദ്രന്‍ സ്ഥലത്തെത്തി.കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും എത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss