|    Dec 19 Wed, 2018 7:46 pm
FLASH NEWS
Home   >  National   >  

തമിഴ്‌നാട്ടില്‍ മൂന്നുവര്‍ഷത്തിനിടെ 81 ദുരഭിമാനക്കൊലകള്‍

Published : 19th November 2018 | Posted By: basheer pamburuthi

കോയമ്പത്തൂര്‍: മൂന്നുവര്‍ഷത്തിനിടെ തമ്‌ഴിനാട്ടില്‍ 81 ദുരഭിമാനക്കൊലപാതകള്‍ നടന്നതായി റിപോര്‍ട്ട്. തിരുപ്പൂര്‍ ജില്ലയിലെ ഉഡുമല്‍പേട്ടിലെ ദലിത് യുവാവ് ശങ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പളനിയില്‍ നിന്നുള്ള ഹിന്ദു പെണ്‍കുട്ടിയായ കൗസല്യയെ രക്ഷിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് ഉഡുമല്‍പേട്ട് ബസ് ടെര്‍മിനലില്‍ വച്ച് പൊതുജനങ്ങള്‍ നോക്കിയിരിക്കെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതിനു അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയേറെ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടും ഒരു കേസ് പോലും നിലനിന്നിട്ടില്ലെന്നും
കുടുംബാംഗങ്ങള്‍ വരെ പ്രതിസ്ഥാനത്തുണ്ടെന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു
സന്നദ്ധ സംഘടനയുടെ മാനേജിങ് ഡയറക്ടര്‍ എ കതിര്‍ പറഞ്ഞു. ദുരഭിമാന കൊലപാതകങ്ങള്‍
മൂടിവയ്ക്കാന്‍ വേണ്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. 22 സംസ്ഥാനങ്ങളാണ് ദുരഭിമാന കൊലയെ കുറിച്ച് സുപ്രിംകോടതിക്ക് വിശദാംശങ്ങള്‍ നല്‍കിയത്. ഇതില്‍ കൂടുതലും ആത്മഹത്യയാണെന്നാണ് സുപ്രിംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്. 81 കൊലപാതകങ്ങളില്‍ 80 ശതമാനം ഇരകളും സ്ത്രീകളാണ്, 20 ശതമാനം പേരാണ് പുരുഷന്‍മാര്‍. ദലിതരെ പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ ഉന്നതജാതിയില്‍പെട്ട അവരുടെ കുടുംബാംഗങ്ങളാണ് കൊലപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളിലും ദുരഭിമാനക്കൊലകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2007ല്‍ പശ്ചിമ ജില്ലകളില്‍ 30 കൊലപാതകങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടത്. ഗൗഡര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഗോകുല്‍രാജ് കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 ന് തിരുച്ചെങ്ങോട് പള്ളിപ്പാലയം ഗ്രാമപ്പഞ്ചായത്ത് കിഴക്കിന്‍ തോട്ടിപ്പാളയത്ത് റെയില്‍വേ ട്രാക്കില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2012ല്‍ വണ്ണിയാര്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് യുവാവ് ഇ ഇളവരശനെ ധര്‍മപുരിയിലെ ഒരു റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 200ഓളം ദലിത് കുടിലുകളാണ് അന്ന് തകര്‍ക്കപ്പെട്ടത്.
തമിഴ്‌നാട്ടിലെ ജാതി അക്രമങ്ങളും രാഷ്ട്രീയവും പരസ്പരപൂരകമാണെന്നും അക്രമത്തിന് അഴിച്ചുവിട്ടവര്‍ ജാതി സംഘടനകളെ പിന്തുണയ്ക്കുന്നവരാണെന്നും ആദി തമിഴര്‍ പെറവൈ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആര്‍ അതിയാമന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss